Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilgrimage Walk

Alappuzha

തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം

മാ​വേ​ലി​ക്ക​ര: ധ​ന്യ​ൻ മാ​ർ ഇ​ാവാ​നി​യോ​സി​ന്‍റെ 73-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ടനു​ബ​ന്ധി​ച്ച് എം സിവൈഎം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര പ​ട്ട​ത്ത് മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ക​ബ​റി​ട​ത്തി​ൽ ഭ​ക്തിനി​ർ​ഭ​ര​മാ​യി സ​മാ​പി​ച്ചു.

പു​തി​യ​കാ​വ് സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പള്ളിയിൽ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പു​തി​യ​കാ​വ് പ​ണി​ക്ക​ർ വീ​ട്ടി​ലെ സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ൽനി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത​യി​ലെ ദേവാ​ല​യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചാ​ണ് പ​ട്ടം ക​ബ​റി​ങ്ക​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.​

ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ്, ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ജോ​ബ് ക​ല്ലു​വി​ള​യി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് തെ​ക്കേ വീ​ട്ടി​ൽ, അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വ​ൽ വെ​ട്ടു​കു​ഴി​യി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ നി​സി​മ എ​സ് ഐസി എ​ന്നി​വ​രാ​ണ് പ​ദ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Corehub Up